കോട്ടയം

1. ടി.കെ. മാധവന്‍
നാട്ടകത്തെ അവിഭക്ത പാര്‍ടിയുടെ മെമ്പറും പഞ്ചായത്ത്‌ മെമ്പറുമായിരുന്നു സഖാവ്‌. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ 1955 ജനുവരി 16-ന്‌ ഐ.എന്‍.ടി.യു.സി ഗുണ്ടയുടെ കുത്തേറ്റ്‌ മരണപ്പെട്ടു.

2. നീലിമംഗലം ദാമോദരന്‍
പെരുമ്പായിക്കാടിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവ്‌, വിമോചനസമരത്തിനുശേഷം കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ 1960 ഫെബ്രുവരി 2 ന്‌ കൊല്ലപ്പെട്ടു.

3. സ. ജോസഫ്‌ വര്‍ഗ്ഗീസ്‌ (തെക്കേക്കര കുഞ്ഞ്‌)
പുതുപ്പള്ളി, തെക്കേക്കരയിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1968 മാര്‍ച്ച്‌ 20 ന്‌ കേരളാ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

4. സ. ഇളംപള്ളി വിശ്വംഭരന്‍
ഇളംപള്ളി കോട്ടേപറമ്പില്‍ സ്വദേശിയായ സഖാവ്‌ പാര്‍ടി ബ്രാഞ്ചംഗമായിരുന്നു. 1969 സെപ്‌തംബര്‍ 7 ന്‌ മിച്ചഭൂമിസമരവുമായി ബന്ധപ്പെട്ട്‌ മഞ്ഞപ്പള്ളിയുടെ ഭൂമി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ജന്മിയുടെ ഗുണ്ടകള്‍ (കേരളകോണ്‍ഗ്രസ്‌) നടത്തിയ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടു.

5. സ. വടയാര്‍ തങ്കപ്പന്‍

വടയാറിലെ കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1971 നവംബര്‍ 23 ന്‌ കര്‍ഷകതൊഴിലാളി സമര (വടയാര്‍ സമരം)വുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

6. സ. ഗോപി
നീണ്ടൂരിലെ കെ.എസ്‌.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

7. സ. വാവ

നീണ്ടൂരിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

8. സ. ആലി

നീണ്ടൂരിലെ കെ.എസ്‌.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന്‌ നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട്‌ ജന്മിയും, ഗുണ്ടകളും ചേര്‍ന്ന്‌ കൊലപ്പെടുത്തി.

9. സ. മീനടം അവറാമി

മീനടത്തെ പാര്‍ടി പ്രവര്‍ത്തകനായിരുന്നു. 1975 ജൂലൈ 16 ന്‌ മീനടത്തുവച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

10. സ. ബെന്നി മാത്യു
ആര്‍പ്പൂക്കര, പനമ്പാലം സ്വദേശിയായ സഖാവ്‌ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ഭാരവാഹിയായിരുന്നു. 1986 ഡിസംബര്‍ 25 ന്‌ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

11. സ. എം. സാബു
വെള്ളൂര്‍, പുറക്കുളം സ്വദേശിയായ സഖാവ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1988 ജനുവരി 24 ന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ കുത്തേറ്റ്‌ മരിച്ചു.

12. സ. ബാബു ജോര്‍ജ്ജ്‌

പുന്നത്തറ, കറ്റോട്‌ കോളനി സ്വദേശിയായ സഖാവ്‌ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു. 1988 മെയ്‌ 12 ന്‌ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

13. സ. കെ.പി. രമണന്‍

ചങ്ങനാശ്ശേരി, പോത്തോട്‌ സ്വദേശിയായ സഖാവ്‌ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. 1988 ജൂണ്‍ 13 ന്‌ കേരള കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

14. സ. അജീഷ്‌ വിശ്വനാഥന്‍
എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1992 ആഗസ്റ്റ്‌ 9 ന്‌ കോട്ടയം സി.എം.എസ്‌ കോളേജില്‍ എ.ബി.വി.പി ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ അടിയേറ്റ്‌ കൊല്ലപ്പെട്ടു.

15. സ: ഫിലിപ്പ്‌ ജോണ്‍

ഡി.വൈ.എഫ്‌.ഐ പുതുപ്പള്ളി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റായിരുന്ന സഖാവ്‌ 2012 മാര്‍ച്ച്‌ 9-ന്‌ മയക്കുമരുന്ന്‌ മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.