ഇടുക്കി

1. സ. കെ.എസ്‌. കൃഷ്‌ണപിള്ള
കണ്ണങ്കരയില്‍ ശങ്കരപിള്ളയുടേയും, നാരായണിയുടേയും മകനായി 1922 ല്‍ ജനിച്ചു. പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഒളിവില്‍ കഴിയവെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഭീകരമായി മര്‍ദ്ദിച്ച്‌ ലോക്കപ്പില്‍ അടച്ചു. തുടര്‍ന്ന്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സഖാവ്‌ 1950 നവംബര്‍ 27 ന്‌ മരണമടഞ്ഞു.

2. സ. സാമുവല്‍ നാടാര്‍
1930ല്‍ നാഗര്‍കോവിലില്‍ ജനിച്ചു. ഏലപ്പാറ ചെമ്മണ്ണ്‌ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു സഖാവ്‌. എസ്റ്റേറ്റ്‌ മുതലാളിയുടെ ഗുണ്ടകള്‍ സ്‌ത്രീകളെ ആക്രമിക്കുന്നതറിഞ്ഞ്‌ എത്തിയ സഖാവിനെ 1958 ജനുവരി 3ന്‌ ഗുണ്ടകള്‍ വെട്ടിക്കൊന്നു.

3. സ. ഹസ്സന്‍ റാവുത്തര്‍
1913 ല്‍ ജനിച്ചു. ബോണസ്സിനുവേണ്ടി തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേരെ കണ്ണന്‍ ദേവന്‍ കമ്പനിക്കുവേണ്ടി പോലീസ്‌ നടത്തിയ വെടിവെപ്പില്‍ 1958 ഒക്‌ടോബര്‍ 20-ാം തീയതി രക്തസാക്ഷിയായി.

4. സ. പാപ്പമ്മാള്‍
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പിനയില്‍ ബോണസിനുവേണ്ടി തോട്ടം തൊഴിലാളികളള്‍ നടത്തിയ സമരത്തിനുനേരെ കണ്ണന്‍ ദേവന്‍ കമ്പിനിക്കുവേണ്ടി പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ 1958 ഒക്‌ടോബര്‍ 20-ാംതീയതി രക്തസാക്ഷിയായി.

5. സ. സി.കെ. ചെല്ലപ്പന്‍
മറ്റത്തിവീട്ടില്‍ സി.കെ ചെല്ലപ്പന്‍ 1931 ല്‍ ജനിച്ചു. റോസാ ചെല്ലപ്പനാണ്‌ ഭാര്യ. 1968 നവംബര്‍ 22-ാം തീയതി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ തോട്ടം ഉടമ ഐ.എന്‍.റ്റി.യു.സി ഗുണ്ടകളെ ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി അംഗവും കെ എസ്‌ വൈ എഫ്‌ പ്രവര്‍ത്തകനുമായിരുന്നു സഖാവ്‌.

6. സ. തങ്കന്‍ (രംഗസ്വാമി നാടാര്‍)
വിശ്വനാഥന്‍ നാടാരുടേയും, ചിന്നമ്മയുടേയും മകനായി 1947 ല്‍ ജനിച്ചു. അവകാശസമരത്തിന്റെ ഭാഗമായി സത്യാഗ്രഹം നടത്തിയ തോട്ടം തൊഴിലാളികളെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അവരെ നേരിട്ട സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. 1972 ആഗസ്റ്റ്‌ 12 നായിരുന്നു സംഭവം.

7. സ. കെ. കാമരാജ്‌
1950 ല്‍ ജനിച്ചു. കേരളത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും, തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ 1979 ല്‍ നടന്ന സമരത്തിനുനേരെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ വെടി ഉതിര്‍ത്തു. പാര്‍ട്ടി അംഗമായിരുന്ന സഖാവ്‌ 1979 ഡിസംബര്‍ 5ന്‌ മരിച്ചു.

8. സ. എന്‍.കെ. ജോയി
പരേതനായ കുര്യാക്കോസിന്റേയും, റബേക്കയുടേയും മകനായ സഖാവ്‌ 1960 ല്‍ ജനിച്ചു. 1981 ലെ സ. ഇ.കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കോണ്‍ഗ്രസ്‌ പ്രേരണയ്‌ക്ക്‌ വശംവദനായ പോലീസുകാരന്റെ വെടിയേറ്റ്‌ 1981 ഒക്‌ടോബര്‍ 24 ന്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു.

9. സ. ടി.എ. നസീര്‍
തൊട്ടിപ്പറമ്പില്‍ അലിയാരുടേയും, റാഫിയയുടേയും മകനായി 1963 ല്‍ ജനിച്ചു. 1989 ആഗസ്റ്റ്‌ 30 ന്‌ നടന്ന ഭാരത്‌ബന്ദ്‌ ദിനത്തില്‍ തൊടുപുഴ കീരിക്കോട്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

10. സ. കെ.എന്‍. തങ്കപ്പന്‍
കുഴിക്കാട്ടുമറ്റത്തില്‍ നാരായണന്റേയും, ജാനകിയുടേയും മകനായി 1960 ല്‍ ജനിച്ചു. ആര്‍.എസ്‌.എസുകാര്‍ പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ കോടതിയില്‍ പോടി മടങ്ങും വഴി 1992 ഏപ്രില്‍ 22 ന്‌ സ.തങ്കപ്പനും സഖാക്കളും വന്നിരുന്ന ജീപ്പ്‌ തടഞ്ഞുനിര്‍ത്തി ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായിരുന്നു സഖാവ്‌. ജില്ലാ സെക്രട്ടറി എം എം മണിയുടെ ഭാര്യാ സഹോദരനാണ്‌.

11. സ. എ. കാശിനാഥന്‍
പരേതനായ അരുണാചലത്തിന്റേയും, യമയന്തിയുടേയും മകനായി 1969 ല്‍ ജനിച്ചു. ഡി.വൈ.എഫ്‌.ഐ കൊട്ടാകൊമ്പൂര്‍ യൂണിറ്റ്‌ പ്രസിഡന്റായിരിക്കെ മയക്കുമരുന്ന്‌ മാഫിയായ്‌ക്കെതിരെ ശക്തമായ പ്രചരണം നടത്തി. 1994 ജൂണ്‍ 11 ന്‌ രാത്രി കഞ്ചാവ്‌ മാഫിയാ സംഘം വെടിവെച്ചു കൊലപ്പെടുത്തി.
12. സ. കെ.കെ. വിനോദ്‌
കൊച്ചുപുരയില്‍ കാര്‍ത്തികേയന്റേയും, വള്ളിയമ്മയുടേയും മകനായി 1969 ല്‍ ജനിച്ചു. 2001 ലെ യു.ഡി.എഫ്‌ വിജയത്തെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ 2001 മെയ്‌ 16 ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

13. സ. ടി. അയ്യപ്പദാസ്‌
കറുപ്പുപാലം കമലാഭവനില്‍ തങ്കപ്പന്റേയും, കമലമ്മയുടേയും മകനായ സഖാവ്‌ 1967 ല്‍ ജനിച്ചു. 2003 മെയ്‌ 31 ന്‌ വൈകുന്നേരം ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ്‌ അക്രമികള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെട്ടിക്കൊലപ്പെടുത്തി. പാര്‍ട്ടി ഏരിയാ കമ്മറ്റി മെമ്പര്‍, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സഖാവ്‌.

14. അനീഷ്‌ രാജ്‌
പാര്‍ട്ടി അംഗവും എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റുമായിരുന്ന സഖാവിനെ 2012 മാര്‍ച്ച്‌ 18-ന്‌ കോണ്‍ഗ്രസ്സുകാര്‍ കുത്തി കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ രാജന്‍ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. അമ്മ സബിത.