Font help
 
 
രക്തസാക്ഷികള്‍  >> തിരുവനന്തപുരം

 
തിരുവനന്തപുരം - രക്തസാക്ഷികള്‍

സ. കെ. വേണുഗോപാല്‍

കുട്ടപ്പന്‍ നായരുടേയും ശ്യാമളകുമാരിഅമ്മയുടേയും മകനായി ജനിച്ച സഖാവ്‌ തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. സഖാവ്‌ 1992 മേയ്‌ 24 ന്‌ ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ വാളിക്കോട്‌ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചു. സഖാവിന്റെ ഭാര്യ ചന്ദ്രികയും, അരുണ്‍, അനൂജ, അഖില്‍ എന്നിവര്‍ മക്കളുമാണ്‌.

സ. മുരളീധരന്‍. എ

അപ്പുക്കുട്ടന്‍ നായരുടേയും ഓമനയമ്മയുടേയും മകനായി ജനിച്ച സഖാവ്‌ പാര്‍ട്ടി അംഗവും, ഡി.വൈ.എഫ്‌.ഐ എല്‍.സി അംഗവുമായിരുന്നു. സഖാവ്‌ 1992 മേയ്‌ 24 ന്‌ ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ വാളിക്കോട്‌ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചു.

സ. കെ. എന്‍ മണി

സഖാവ്‌ കുര്യാത്തി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. 1981 ന്‌ കുര്യാത്തി കെ.എസ്‌.കെ.റ്റി.യു ഓഫീസിലിരുന്ന്‌ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഫാറം പൂരിപ്പിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍പ്പെട്ട്‌ രക്തസാക്ഷിയായി. സഖാവിന്റെ ഭാര്യ സുമംഗലയും, മക്കള്‍ ലതയും, ജയയുമാണ്‌.

സ. കുഞ്ഞുകൃഷ്‌ണ പണിക്കര്‍


സഖാവ്‌ പാര്‍ടി അംഗവും, കെ.എസ്‌.കെ.റ്റി.യു ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. 1981 ന്‌ കുര്യാത്തി കെ.എസ്‌.കെ.റ്റി.യു ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍പ്പെട്ട്‌ രക്തസാക്ഷിയായി.

സ. മോഹന്‍ദാസ്‌

പാര്‍ടി അംഗമായിരുന്നു സഖാവിനെ 1991 ലെ മതസൗഹാര്‍ദ്ദ മനുഷ്യ ചങ്ങലയുടെ തലേ ദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തി. അംബികയാണ്‌ ഭാര്യ.

സ. ദിവാകരന്‍ നായര്‍

പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1991 ലെ മതസൗഹാര്‍ദ്ദമനുഷ്യചങ്ങലയുടെ തലേ ദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തി. രമയാണ്‌ ഭാര്യ.

സ. രാജേഷ്‌

പാര്‍ടി അനുഭാവിയും, കെ.എസ്‌.ആര്‍.റ്റി.എ (സി.ഐ.റ്റി.യു) അംഗവുമായിരുന്ന സഖാവിനെ 2000 ല്‍ കിഴക്കേകോട്ട ട്രാന്‍സ്‌പോര്‍ട്ട്‌ ഗ്യാരേജില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.

സ. പീരുമുഹമ്മദ്‌

തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1981 ഒക്‌ടോബര്‍ 11 ന്‌ രാത്രി 12 മണിക്കു ശേഷം ആര്‍.എസ്‌.എസുകാര്‍ തോക്കിന്റെ ബയണറ്റു കൊണ്ട്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒക്‌ടോബര്‍ 14 ന്‌ ആശുപത്രിയില്‍ വെച്ച്‌ സഖാവ്‌ മരണപ്പെട്ടു. നബീസാ ബീബിയാണ്‌ സഖാവിന്റെ ഭാര്യ.

സ. അനില്‍ കുമാര്‍

ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവിനെ 1998 ല്‍ രാത്രി ബസ്സില്‍ നിന്നും പിടിച്ചിറക്കി ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. ബിന്ദുവാണ്‌ സഖാവിന്റെ ഭാര്യ.

സ. ചന്ദ്രന്‍. എസ്‌

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1992 ജൂലൈ 22 ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു.

സ. സുദര്‍ശനന്‍. സി

പാര്‍ടി മെമ്പറായിരുന്ന സഖാവിനെ 1992 ജൂലൈ 22 ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു.

സ. വിശ്വംഭരന്‍

പാര്‍ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന സഖാവ്‌ 1972 മെയ്‌ 22 ന്‌ പാപ്പനംകോട്‌ ഏലായില്‍ കര്‍ഷകതൊഴിലാളി സമരത്തില്‍ പങ്കെടുക്കവെ ജന്മിമാര്‍ വെട്ടിക്കൊന്നു.

സ. തുളസീധരന്‍

പാര്‍ടി അംഗമായിരുന്ന സഖാവിനെ 1991 ല്‍ ആര്‍.എസ്‌.എസുകാര്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഖാവിനെ മാരകായുധങ്ങള്‍ കൊണ്ട്‌ ആക്രമിക്കുകയും മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചുപോവുകയും ചെയ്‌തു. പിന്നീട്‌ പതിനഞ്ചുകൊല്ലക്കാലം ശരീരം തളര്‍ന്നു കിടന്ന സഖാവ്‌ 2006 ല്‍ മരിച്ചു.

സ. രവീന്ദ്രന്‍ .കെ

പാര്‍ടി മെമ്പറും, കെ.എസ്‌.കെ.റ്റി.യു സെക്രട്ടറിയുമായിരുന്ന സഖാവിനെ 1993 മാര്‍ച്ച്‌ 31 ന്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു. സഖാവിന്റെ അച്ഛന്‍ കുട്ടന്‍ നായരും, അമ്മ സരസമ്മയുമാണ്‌.

സ. എം. സി. പാണി

എം. ചക്രപാണി എന്ന സ. എം. സി പാണി കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1958 ഏപ്രില്‍ 24 ന്‌ മരുതമലയ്‌ക്കടുത്ത്‌ ഗണപതിപാറ എന്ന സ്ഥലത്ത്‌ വെച്ച്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

സ. വിദ്യാദരന്‍

തൊഴിലാളി സമരത്തില്‍ പങ്കെടുത്തിരുന്ന സഖാവിനെ ചെന്നാംചുണ്ട്‌ ചപ്പാത്തില്‍ വെച്ച്‌ കരിങ്കാലി തൊഴിലാളിയെ ഉപയോഗിച്ച്‌ കൊലപ്പെടുത്തി.

സ. കുഗ

കല്ലയത്ത്‌ ജോണ്‍സണ്‍ നാടാരുടെ മകനായ സഖാവിനെ 1991 ല്‍ ആര്‍.എസ്‌.എസുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.

സ. രാജീവ്‌ പ്രസാദ്‌


ഡി.വൈ.എഫ്‌.ഐ ജോ.സെക്രട്ടറിയായിരുന്ന സഖാവിനെ 1997 മെയ്‌ 29 ന്‌ പാര്‍ടി കമ്മിറ്റി കഴിഞ്ഞ്‌ മടങ്ങിവരുമ്പോള്‍ മദ്യലോബി ആക്രമിച്ചു കൊലപ്പെടുത്തി.

സ. മോഹന്‍ദാസ്‌


പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും, സി.ഐ.റ്റി.യു അംഗവുമായിരുന്ന സഖാവ്‌ കയറ്റിറക്ക്‌ തൊഴിലവകാശത്തിനു വേണ്ടി നടത്തിയ സമരത്തില്‍ കോണ്‍ഗ്രസ്‌ ഗുണ്ടയും, കടമുതലാളിയും 1987 ഡിസംബര്‍ 31 ന്‌ കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ ജനാര്‍ദ്ദനപ്പണിക്കരും, അമ്മ സുബേരതയുമാണ്‌.

സ. ബാബു ആശാരി

പാര്‍ടി അംഗവും, സി.ഐ.റ്റി.യു പ്രവര്‍ത്തകനുമായിരുന്ന സഖാവ്‌ കയറ്റിറക്ക്‌ തൊഴിലവകാശത്തിനു വേണ്ടി നടത്തിയ സമരത്തില്‍ കോണ്‍ഗ്രസ്‌ ഗുണ്ടയും, കടമുതലാളിയും 1987 ഡിസംബര്‍ 31 ന്‌ കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ തങ്കപ്പനാശാരിയും, അമ്മ മീനാക്ഷിയുമാണ്‌.

സ. ജോസഫ്‌

പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും, സി.ഐ.റ്റി.യു തൊഴിലാളിയുമായിരുന്ന സഖാവിനെ ഐ.എന്‍.റ്റി.യു.സി- കോണ്‍ഗ്രസ്‌ നേതൃത്വം കൂടിയാലോചിച്ച്‌ ഗുണ്ടകളേയും, കൂലിത്തല്ലുകാരേയും ഉപയോഗിച്ച്‌ കൊലപ്പെടുത്തി.

സ. ചെല്ലപ്പന്‍പിള്ള

പാര്‍ടി മെമ്പറും, ഹെഡ്‌ലോഡ്‌ തൊഴിലാളി യൂണിയന്‍ (സി.ഐ.റ്റി.യു) അംഗവുമായിരുന്ന സഖാവിനെ 1984 ല്‍ ചന്തയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

സ. രാമചന്ദ്രന്‍


പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍ വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിന്‌ വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.

സ. രഘുനാഥന്‍


പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍ വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിന്‌ വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.

സ. അസ്സറിയാ

പാര്‍ടി മെമ്പറായ സഖാവ്‌ 1981 ലെ പ്ലീനത്തിന്‌ ജാഥയില്‍ പങ്കെടുക്കാന്‍ വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിന്‌ വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ്‌ മരണപ്പെട്ടു.

സ. എ. എം. സക്കീര്‍

ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16 ന്‌ പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.

സ. ഹരിദാസന്‍

പാര്‍ടി അംഗവും, ഹെഡ്‌ലോഡ്‌ യൂണിറ്റ്‌ കണ്‍വീനറുമായ സഖാവ്‌ പാര്‍ടി അംഗവും ബന്ധുവുമായ അന്തരിച്ചുപോയ സ. ഗംഗാപുത്രന്റെ വീട്ടില്‍ പോയി മടങ്ങിവരും വഴി 1991 സെപ്‌തംബര്‍ 16 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടാ സംഘം സഖാവിനെ ബോംബെറിഞ്ഞു വീഴ്‌ത്തി മാരകമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ബേബിയാണ്‌ സഖാവിന്റെ ഭാര്യ.

സ. മുരളീധരന്‍ നായര്‍

പാര്‍ട്ടി അംഗമായിരുന്ന സഖാവിനെ 2006 നവംബര്‍ 30 ന്‌ മയക്കുമരുന്ന്‌ -മാഫിയാ സംഘം വെട്ടിക്കൊലപ്പെടുത്തി. ജലജയാണ്‌ സഖാവിന്റെ ഭാര്യ.

സ. എ. അജയ്‌

ചെമ്പഴന്തി എസ്‌. എന്‍ കോളേജിലെ എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1997 ല്‍ ആര്‍.എസ്‌.എസുകാര്‍ ബസ്സില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ അപ്പുക്കുട്ടനും, അമ്മ കുമാരിയുമാണ്‌.

സ. എസ്‌. റഹീം

ഹെഡ്‌ലോഡ്‌ യൂണിയന്‍ (സി.ഐ.റ്റി.യു) യൂണിറ്റ്‌ കണ്‍വീനറായിരുന്ന സഖാവിനെ 1991 കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളെ എതിര്‍ത്തുവെന്ന പേരില്‍ ബോംബെറിഞ്ഞുവീഴ്‌ത്തി കൊലപ്പെടുത്തി. ബീമയാണ്‌ സഖാവിന്റെ ഭാര്യ.

സ. ബാബു

ഹെഡ്‌ലോഡ്‌ തൊഴിലാളിയായിരുന്ന സഖാവിനെ 1995 ല്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പത്മിനിയാണ്‌ സഖാവിന്റെ ഭാര്യ.

സ. ഫിലിപ്പ്‌ റൊസാരിയോ

ബാഞ്ചംഗമായിരുന്ന സഖാവിനെ 1989 ആഗസ്‌റ്റ്‌ 14 ന്‌ മനുഷ്യക്കോട്ടയുടെ അലങ്കാരപ്പണികള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തി. ജന്നറ്റ്‌ ആണ്‌ സഖാവിന്റെ ഭാര്യ.

സ. വി. വി. വിഷ്‌ണു

ബാഞ്ചംഗമായിരുന്ന സഖാവിനെ 2008 ഏപ്രില്‍ ഒന്നിന്‌ തിരുവനന്തപുരം പാസ്‌പോര്‍ട്ട്‌ ഓഫീസിനു മുമ്പില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ വിശ്വനാഥനും, അമ്മ ഇന്ദിരയുമാണ്‌.

സ. ജസ്റ്റിന്‍ രാജ്‌

ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന സഖാവ്‌ കോണ്‍ഗ്രസ്‌ ഗുണ്ടാ ആക്രമണത്തിനെതിരെ സഖാക്കളെ സംഘടിപ്പിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ 1992 ജൂലായ്‌ 9 ന്‌ സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ പൊന്നയ്യന്‍ നാടാരും, അമ്മ വസന്തയുമാണ്‌.

സ. ധനപാലന്‍ .എസ്‌

ഡി.വൈ.എഫ്‌.ഐ ജോയിന്‍ സെക്രട്ടറിയായിരുന്ന സഖാവിനെ 1985 ഏപ്രില്‍ 5 ന്‌ കോണ്‍ഗ്രസ്‌ പ്രമാണി പുത്രന്‍മാര്‍ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ സോമദേവപ്പണിക്കരും അമ്മ കമലവുമാണ്‌.

സ. ആര്‍. സുകുമാരന്‍ നായര്‍

ബാഞ്ചംഗമായിരുന്ന സഖാവ്‌ 1971 മാര്‍ച്ച്‌ 5 ന്‌ തെരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ കൊണ്ട്‌ അമ്പൂരിയിലേക്ക്‌ പോകുമ്പോള്‍ ജീപ്പപകടത്തില്‍പ്പെട്ടു മരണമടഞ്ഞു.

സ. ദില്‍ഷാദ്‌

ബ്രാഞ്ചംഗമായിരുന്ന സഖാവ്‌ 2004 ജൂലായ്‌ 18 ന്‌ പാര്‍ടി സഖാക്കളുമായി വെയിറ്റിംഗ്‌ ഷെഡ്‌ പണിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ ആര്‍.എസ്‌.എസുകാര്‍ സംഘടിതമായി ആക്രമിച്ചു വെട്ടിവീഴ്‌ത്തി.

സ. ബാബു രാജ്‌

ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1991 മേയ്‌ 2 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ലീലയാണ്‌ സഖാവിന്റെ ഭാര്യ.

സ. ചെല്ലപ്പന്‍പിള്ള

ബ്രാഞ്ചംഗമായിരുന്ന സഖാവ്‌ 1987 ആഗസ്റ്റ്‌ 15 ന്റെ മനുഷ്യചങ്ങലയുടെ പ്രവര്‍ത്തനം നടത്തവെ 14 ന്‌ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി, കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. നാഗമ്മയാണ്‌ സഖാവിന്റ ഭാര്യ.

സ. എ. താജുദ്ദീന്‍

ബ്രാഞ്ച്‌സെക്രട്ടറിയായിരുന്ന സഖാവിനെ 1983 ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009