Font help
 
 
രക്തസാക്ഷികള്‍  >> തൃശ്ശൂര്‍


തൃശൂര്‍ - രക്തസാക്ഷികള്‍

 സ. സി.വി ദാമോദരന്‍

സഖാവ്‌ കെ.എസ്‌.കെ.ടി.യു തലപ്പള്ളി താലൂക്ക്‌ കമ്മിറ്റി അംഗം, പാര്‍ട്ടി ബ്രാഞ്ച്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1973 ജനുവരി 28 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. കെ.ആര്‍ മോഹന്‍ദാസ്‌

സഖാവ്‌ ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിറ്റ്‌ അംഗം, പാര്‍ട്ടി ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2004 മാര്‍ച്ച്‌ 31 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. എം.കെ കൃഷ്‌ണന്‍

സഖാവ്‌ ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിറ്റ്‌ അംഗം, പാര്‍ട്ടി ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2004 മാര്‍ച്ച്‌ 31 ന്‌ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. ടി.പി. സുബ്രഹ്മണ്യന്‍

1987 മെയ്‌ 31 ന്‌ ആര്‍.എസ്‌.എസുകാരാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. കുഞ്ഞാതു

1970 ആഗസ്റ്റ്‌ 21 ന്‌ പത്തുസെന്റ്‌ ഭൂമി സമരത്തില്‍ ജന്മിഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. തറയില്‍ ഷാജി

സഖാവ്‌ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറി, വേളൂക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2004 മെയ്‌ 5 ന്‌ ലോകസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്‌ ഗുണ്ടകളാണ്‌ സഖാവിനെ കൊലപ്പെടുത്തിയത്‌.

സ. തറയില്‍ കേശൂ

1962 നവംബര്‍ 10 ന്‌ പോലീസ്‌ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ മരിച്ചു.

സ. കെ.പി വത്സലന്‍

സഖാവ്‌ ചാവക്കാട്‌ ഏ.സി അംഗം, നഗരസഭാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2006 ഏപ്രില്‍ 16 ന്‌ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലീഗ്‌ - കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ കൊലപ്പെടുത്തി.

സ. ഷെമീര്‍

2005 ജനുവരി 1 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. തെക്കത്ത്‌ കൃഷ്‌ണന്‍

1986 സെപ്‌തംബര്‍ 3 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. ഇ.കെ ബാലന്‍

സഖാവ്‌ എസ്‌.എഫ്‌.ഐ ശ്രീ കേരളവര്‍മ്മ യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌, ഡി.വൈ.എഫ്‌.ഐ അയ്യന്തോള്‍ പഞ്ചായത്ത്‌ കമ്മിറ്റി, പാര്‍ട്ടി ഗ്രൂപ്പ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1984 ഏപ്രില്‍ 1 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. കെ.ആര്‍ തോമസ്‌

എസ്‌.എഫ്‌.ഐ ഡി.സി അംഗമായിരുന്നു. ഗവണ്‍മെന്റ്‌ കോളേജ്‌ ചെയര്‍മാന്‍, പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറി എന്നീ നിലകളിലും സഖാവ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1981 നവംബര്‍ 3 ന്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. വി.കെ മനോജ്‌

പാര്‍ട്ടി അംഗമായിരുന്നു. 1994 മാര്‍ച്ച്‌ 6 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

സ. വി.കെ ബാബു

ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയും, പാര്‍ട്ടി അനുഭാവിയുമായിരുന്നു. 2004 മാര്‍ച്ച്‌ 20 ന്‌ സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

സ. മാഹിന്‍

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനും, ചാലക്കുടി ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ അംഗവുമായിരുന്നു. 2006 ഡിസംബര്‍ 16 ന്‌ ആര്‍.എസ്‌.എസുകാര്‍ ആശുപത്രിയില്‍ വെച്ച്‌ കൊലപ്പെടുത്തി.

സ. പി.കെ പദ്‌മനാഭന്‍

ചെത്തുതൊഴിലാളിയും, പാര്‍ട്ടിപ്രവര്‍ത്തകനുമായിരുന്നു. 1959 ആഗസ്റ്റ്‌ 1 ന്‌ വിമോചനസമരക്കാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.

സ. ആര്‍.കെ കൊച്ചനിയന്‍

എസ്‌.എഫ്‌.ഐ ഡി.സി അംഗവും, ഗവണ്‍മെന്റ്‌ കോളേജ്‌ യൂണിയന്‍ സെക്രട്ടറിയും, പാര്‍ട്ടി ബ്രാഞ്ചംഗവുമായിരുന്നു. 1992 ഫെബ്രുവരി 29 ന്‌ സര്‍വ്വകലാശാല കലോത്സവത്തിനിടെ കെ.എസ്‌.യുക്കാര്‍ കൊലപ്പെടുത്തി.

സ. റെജി

പാര്‍ട്ടി ബ്രാഞ്ചംഗവും, ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ അംഗവുമായിരുന്നു,. 2005 മെയ്‌ 8ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. കരുമത്തില്‍ ശങ്കരന്‍

പാര്‍ട്ടി പ്രവര്‍ത്തകനും, ചെത്തുതൊഴിലാളിയുമായിരുന്നു. 1960 ജനുവരി 25ന്‌ കോണ്‍ഗ്രസ്‌ - ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. പള്ളിയില്‍ നാരായണന്‍

പാര്‍ട്ടി ബ്രാഞ്ചംഗമായിരുന്നു. 1980 ജനുവരി 23ന്‌ ആര്‍.എസ്‌.എസ്‌ കാപാലികര്‍ കൊലപ്പെടുത്തി.

സ. മുജീബ്‌ റഹ്‌മാന്‍

പാര്‍ട്ടി ബ്രാഞ്ചംഗവും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു. 2006 ജനുവരി 20ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. ഐനസ്‌ ആന്റണി

പാര്‍ട്ടി ബ്രാഞ്ചംഗവും, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 2003 ജനുവരി 29ന്‌ കോണ്‍ഗ്രസ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

സ. മണികണ്‌ഠന്‍

ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ എക്‌സിക്യൂട്ടീവായിരുന്നു. 2002 സെപ്‌തംബര്‍ 17ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. ഷിബു

പാര്‍ട്ടി ബ്രാഞ്ചംഗവും, മുന്‍ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 2004 ജൂണ്‍ 3ന്‌ കളിമണ്‍ മാഫിയായ്‌ക്ക്‌ വേണ്ടി ബി.എം.എസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.

സ. ഭാസ്‌കരന്‍

പാര്‍ട്ടി പ്രവര്‍ത്തകനും, കര്‍ഷകതൊഴിലാളി യൂണിയന്‍ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്നു. 1987 ആഗസ്റ്റ്‌ 29ന്‌ ബി.ജെ.പി - ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.

സ. സി.എസ്‌. ബിനോയ്‌

ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്നു. 2006 ഫെബ്രുവരി 17ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

സ. വി.കെ. ഗോപാലന്‍

പാര്‍ട്ടി എ.സി അംഗവും, മുന്‍ ഡി.സി അംഗവും പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു. 1984 മാര്‍ച്ച്‌ 24ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

സ. എന്‍.എസ്‌. പ്രേമന്‍

ഡി.വൈ.എഫ്‌.ഐ മുനിസിപ്പല്‍ കമ്മിറ്റി അംഗമായിരുന്നു. 1987 മാര്‍ച്ച്‌ 21ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. മുരളീധരന്‍

2000 ഒക്‌ടോബര്‍ 1ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. ചെമ്പനേത്ത്‌ രാജു

2006 സെപ്‌തംബര്‍ 25ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. കെ.യു. ബിജു

പാര്‍ട്ടി എല്‍.സി അംഗവും, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായിരുന്നു. 2008 ജൂലൈ 2ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

സ. അഹമ്മു

1971 സെപ്‌തംബര്‍ 17ന്‌ കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.

സ. അബ്‌ദുള്‍ ഖാദര്‍

1971 സെപ്‌തംബര്‍ 17ന്‌ കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.

സ. സര്‍ദാര്‍ ഗോപാലകൃഷ്‌ണന്‍

പാര്‍ട്ടി മെമ്പറായിരുന്നു. 1950 ജനുവരി 26ന്‌ പോലീസ്‌ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

സ. പി.വി. ശേഖരന്‍

ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ കമ്മിറ്റി അംഗമായിരുന്നു. 1981 ഏപ്രില്‍ 2ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

സ. കെ.ഡി കണ്ണന്‍

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1995 ഫെബ്രുവരി 13ന്‌ കോട്ടണ്‍ മില്‍ ഉടമ കാര്‍ കയറ്റി കൊലപ്പെടുത്തി.

സ. എന്‍.ബി. ബിനേഷ്‌

പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായിരുന്നു. 1995 ഫെബ്രുവരി 13ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. കെ.ആര്‍. കുട്ടന്‍

1930 ജൂണ്‍ 22ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. രവി ഇത്തിക്കാട്ട്‌

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 1996 ഫെബ്രുവരി 6ന്‌ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി.

സ. ശങ്കരനാരായണന്‍ കെ.ടി

എല്‍.സി മെമ്പറും, ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. 1980 മാര്‍ച്ച്‌ 28ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. കൃഷ്‌ണന്‍കുട്ടി. കെ.ടി

1980 മാര്‍ച്ച്‌ 28ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. പി.വി. ചന്ദ്രന്‍

പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു. 1982 ഏപ്രില്‍ 17ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. സി.ജി. രാജീവ്‌

പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറിയുമായിരുന്നു. 1992 ജനുവരി 30ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. ഐ.കെ. ധനീഷ്‌

പാര്‍ട്ടി മെമ്പറായിരുന്നു. 2008 ഒക്‌ടോബര്‍ 1ന്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. പി.കെ. ഷാജി

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. 2008 മാര്‍ച്ച്‌ 18ന്‌ ആര്‍.എസ്‌.എസ്‌ മര്‍ദ്ദനത്തില്‍ പരിക്കേറ്റു മരിച്ചു.

സ. കെ.ടി.ജോണി

ഹെഡ്‌ലോഡ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ അംഗമായിരുന്നു. 1982 മാര്‍ച്ച്‌ 22ന്‌ ഐ.എന്‍.ടി.യു.സിക്കാര്‍ കൊലപ്പെടുത്തി.

സ. കുട്ടപ്പന്‍

1978 നവംബര്‍ 19ന്‌ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.

സ. കെ.കെ. രാജന്‍

പാര്‍ട്ടി പ്രവര്‍ത്തകനും, ഓട്ടോ യൂണിയന്‍ അംഗവുമായിരുന്നു. 2004 ജനുവരി 24ന്‌ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.

സ. കെ.ആര്‍. വിന്‍സെന്റ്‌

പാര്‍ട്ടി അംഗമായിരുന്നു. 2002 ഏപ്രില്‍ 14ന്‌ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.

സ. ചെമ്മാനികേളന്‍

1974 ലെ ചെത്തുതൊഴിലാളി സമരത്തില്‍ രക്തസാക്ഷിയായി.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009