Font help
 
 
ചരിത്രം  >> ഇടതുപക്ഷ സര്‍ക്കാരുകള്‍  >> സംഭാവനകള്‍, നേട്ടങ്ങള്‍  >> സാമൂഹ്യക്ഷേമം

 
സാമൂഹ്യക്ഷേമം

ഇടതുപക്ഷ സര്‍ക്കാരുകളുടെ ഫലപ്രദമായ ഇടപെടലുകള്‍ മൂലം ഉണ്ടായ കേരളത്തിന്റെ സമഗ്രനേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ സാമൂഹ്യസുരക്ഷാപദ്ധതികള്‍. കേരളത്തില്‍ ഇന്ന്‌ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന 20 ക്ഷേമ-പെന്‍ഷന്‍ സ്‌കീമുകളുണ്ട്‌. ഇതിലേറ്റവും പ്രധാനം 16 ലക്ഷത്തിലേറെ കര്‍ഷകതൊഴിലാളികള്‍ അംഗങ്ങളായുള്ള കര്‍ഷകതൊഴിലാളി ക്ഷേമനിധിയാണ്‌. ചെത്ത്‌, കൈത്തറി, കശുവണ്ടി, കയര്‍, ബീഡി, ഖാദിതുടങ്ങിയ പരമ്പരാഗതമേഖലകള്‍ മത്സ്യമേഖല, കെട്ടിടനിര്‍മ്മാണം, മോട്ടോര്‍ വാഹനം, ടെയിലറിംഗ്‌ തുടങ്ങിയ മേഖലകള്‍ വിധവകള്‍, അശരണര്‍ തുടങ്ങിയവര്‍ എല്ലാമായി അരക്കോടിയിലേറെ ജനങ്ങള്‍ ഈ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാണ്‌.

അസംഘടിത മേഖലയില്‍ കേരളത്തില്‍ ഉള്ളതുപോലൊരു സുരക്ഷാസംവിധാനം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യസുരക്ഷാപദ്ധതി കേരളത്തിലെ സ്‌കീമുകളുമായി ഫലപ്രദമായി സംയോജിപ്പിക്കാനാവണം.

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009