Font help
 
 
എസ്‌.രാമചന്ദ്രന്‍ പിള്ള

 

             
     എസ്‌.രാമചന്ദ്രന്‍ പിള്ള


  • സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോ അംഗം.

  • 1938 ഫെബ്രുവരി 7-ന്‌ ജനിച്ചു.

  • ബി.എ, എല്‍.എല്‍.ബി ബിരുദധാരി, ആലപ്പുഴ എസ്‌.ഡി. കോളേജിലും തിരുവനന്തപുരം, എറണാകുളം ലോ കോളേജിലും വിദ്യഭ്യാസം.

  • 1968 മുതല്‍ 1974 വരെ കേരള സോഷ്യലിസ്റ്റ്‌ യൂത്ത്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി.

  • 1974-ല്‍ കേരള കിസാന്‍ സഭ സംസ്ഥാന ജോയിന്‍ സെക്രട്ടറി.

  • 1956-ല്‍ സംഘടനയില്‍ ചേര്‍ന്നു. 1959-ല്‍ ബ്രാഞ്ച്‌ സെക്രട്ടറി. 1964-ല്‍ ഏരിയാ കമ്മിറ്റി അംഗം.

  • 1968-ല്‍ ജില്ലാ കമ്മിറ്റിയിലേയ്‌ക്കും 1969-ല്‍ സംസ്ഥാന കമ്മിറ്റിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1982 മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

  • 1985-ല്‍ കേന്ദ്രക്കമ്മിറ്റിയിലേയ്‌ക്കും 1989-ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു.

  • 1992-ല്‍ പോളിറ്റ്‌ബ്യൂറോ അംഗമായി.

  • 1999 മുതല്‍ 2001 വരെ രാജ്യസഭാംഗം

  • ആള്‍ ഇന്ത്യ കിസാന്‍ സഭാ ധനകാര്യ സെക്രട്ടറിയായി 1989-ലും ജനറല്‍ സെക്രട്ടറിയായി 1995, 1999 വര്‍ഷങ്ങളിലും പ്രവര്‍ത്തിച്ചു.

  • 1999 മുതല്‍ ആള്‍ ഇന്ത്യ കിസാന്‍സഭ പ്രസിഡന്റ്‌

  • മലയാളം, ഇംഗ്ലീഷ്‌, ഭാഷകളില്‍ രണ്ടു പുസ്‌തകങ്ങളും, നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.

  • യു.എസ്‌.എസ്‌.ആര്‍, ജര്‍മ്മനി, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, വിയറ്റ്‌നാം, റൊമാനിയ, ബള്‍ഗേറിയ, ശ്രീലങ്ക, ഇന്തോനേഷ്യ, യു.എ.ഇ, സിറിയ, മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

  • വിവാഹിതന്‍, മൂന്ന്‌ മക്കള്‍.

 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012