ഓര്‍മകളില്‍ സ. നായനാര്‍ - പിണറായി വിജയന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 16.05.2013 വൈദ്യുതിനിരക്ക്‌ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച യുഡിഎഫ്‌ സര്‍ക്കാര്‍ നയത്തില്‍ ശക്തമായി പ്രതിഷേധിക്കുക - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ 28.04.2013ന് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പത്രക്കുറിപ്പ്‌ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു കാണിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായതിനെക്കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പൊതുപ്രവര്‍ത്തനവും പുരസ്കാരവും - പിണറായി വിജയന്‍ സ. ടി കെയെ സ്മരിക്കുമ്പോള്‍ - പിണറായി വിജയന്‍ കെ. ഉമ്മര്‍മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന സന്ദേശം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നേരെയുള്ള വധശ്രമത്തെക്കുറിച്ച്‌ ഗൗരവപൂര്‍ണ്ണമായ പോലീസ്‌ അന്വേഷണം വേണം - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന സംഭവത്തെപ്പറ്റി ഉന്നതതല പോലീസ്‌ അന്വേഷണം ഏര്‍പ്പെടുത്തണം - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം എ കെ ജി - പാവങ്ങളുടെ പടനായകന്‍ ഇ എം എസ് എന്നും വഴികാട്ടി - പിണറായി വിജയന്‍ മുരടിപ്പിന്റെ ബജറ്റ് - പിണറായി വിജയന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വവും നടത്തിയ ഒത്തുകളിയുടെ ഫലമാണ്‌ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുവരില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ നിലപാടിന്‌ കാരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ വെനസ്വേല പ്രഡിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം വനംവകുപ്പുമന്ത്രി ഗണേഷ്‌കുമാറിനെതിരെ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്‌ കാണിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന നാലില്‍ മൂന്ന്‌ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ അഭിവാദ്യംചെയ്‌ത്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന കേരളമില്ലാത്ത റെയില്‍വേ ബജറ്റ് - പിണറായി വിജയന്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നിര്‍ദേശം നിരാകരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധമുയര്‍ത്തുക - സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഷുക്കൂര്‍ വധക്കേസിന്റെ മറവില്‍ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പ്രശസ്‌ത കവി ഡി. വിനയചന്ദ്രന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം ജസ്‌റ്റിസ്‌ ബസന്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി യു.ഡി.എഫ്‌ ഭരണത്തിന്റെ കരണത്തിനേറ്റ കനത്ത പ്രഹരം - പിണറായി വിജയന്‍ കയര്‍മേള ബഹിഷ്‌കരിക്കുന്നതിനുള്ള സി.ഐ.ടി.യു തീരുമാനം സി.പി.ഐ (എം) ഇടപെട്ട്‌ തടഞ്ഞു എന്ന വാര്‍ത്ത സംബന്ധിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ മതനിരപേക്ഷതയെ തകര്‍ക്കും ജനവിരുദ്ധനയങ്ങൾക്കെതിരേയുള്ള സി.പി.ഐ (എം) അഖിലേന്ത്യാ ജാഥ കമലഹാസന്റെ വിശ്വരൂപം സിനിമയ്‌ക്കെതിരെയുള്ള ആക്രമണം തികഞ്ഞ അസഹിഷ്‌ണുത - പിണറായി വിജയന്‍ ഡീസല്‍ വില വര്‍ദ്ധനവ്‌ കാരണം പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക. വന്യമൃഗസങ്കേതങ്ങള്‍ക്ക്‌ ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ നിര്‍ണയിക്കുന്നതിന്‌, ഭരണകക്ഷിക്കാരേയും ഉദ്യോഗസ്ഥന്മാരേയും മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന കെ.എസ്‌.ആര്‍.ടിസി ക്ക്‌ നല്‍കിയിരുന്ന ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഈ പോരാട്ടം നാടിനുവേണ്ടിയുള്ളത്‌ - പിണറായി വിജയന്‍ മിച്ചഭൂമി വിതരണം ചെയ്തില്ലെങ്കില്‍ കയ്യേറും - സ. പിണറായി വിജയന്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ - 30.12.2012 സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി നടപ്പാക്കുന്നത്‌ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കും അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക്‌ നീതിയും മാനുഷിക പരിഗണനയും നല്‍കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന തൃശൂരിലെ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിച്ചതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


പത്തനംതിട്ട - രക്തസാക്ഷികള്‍

സ. എം രാജേഷ്‌

31.10.2001 ല്‍ എസ്‌.എഫ്‌.ഐ യുടെ സംസ്ഥാന ജാഥ കൊടുമണില്‍ വന്നപ്പോള്‍, ജാഥാ സ്വീകരണം കഴിഞ്ഞ്‌ മടങ്ങിയ രാജേഷിനെ കെ.ഡി.പി ഗുണ്ടകള്‍ കുത്തി കൊലപ്പെടുത്തി.

സ. എം.എസ്‌ പ്രസാദ്‌

എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റും, കാതോലിക്കേറ്റ്‌ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ സ. സി.വി ജോസിന്റെ കൊലപാതകകേസിലെ സാക്ഷിയായ സഖാവിനെ 1984 സെപ്‌റ്റംബര്‍ 7 തിരുവോണനാളില്‍ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കൊലപ്പെടുത്തി.

സ. നിരവേല്‍ സോമരാജന്‍

കുമ്പളാംപൊയ്‌ക എന്ന സ്ഥലത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ നിരന്തരമായി നടത്തിയ ആക്രമണത്തിന്റെ ഭാഗമായി 1990 ഏപ്രില്‍ 14 ന്‌ സഖാവ്‌ നിരവേല്‍ സോമരാജന്‍ കുത്തേറ്റ്‌ മരിച്ചു.

സ. തുണ്ടത്തില്‍ കമലാസനന്‍

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ പാര്‍ട്ടിയംഗവും വോളന്റിയറുമായ സഖാവ്‌ കമലാസനനെ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തി.

സ. അനിരുദ്ധന്‍

1976 ല്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ കൊടിമരം നാട്ടിക്കൊണ്ടിരുന്ന സഖാവിനെ കോണ്‍ഗ്രസ്‌ (ഐ) ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.

സ. റജി സഖറിയ

ഡി.വൈ.എഫ്‌.ഐ യുടെ സജീവപ്രവര്‍ത്തകനായിരുന്ന സ. റജി സഖറിയായെ 1984 ല്‍ ആര്‍.എസ്‌.എസ്‌ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി.

സ. സോമന്‍ കുടമുരുട്ടി

1994 ല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സ.സോമനെ ജെ.എസ്‌.എസ്‌ രൂപീകരണ വേളയില്‍ സെപ്‌റ്റംബര്‍ 24ന്‌ ജെ.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

സ. നാരായണപിള്ള

1973 ലെ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ള കൊല്ലപ്പെട്ടു.

സ. ഭാനു

1973 ആഗസ്റ്റ്‌ 2 ന്‌ ഭക്ഷ്യക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ(എം) ആഹ്വാനം ചെയ്‌ത കേരള ബന്ദില്‍ പങ്കെടുത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയ സഖാക്കള്‍ക്ക്‌ നേരെ നടന്ന പോലീസ്‌ വെടിവെപ്പില്‍ സ. നാരായണപിള്ളയോടൊപ്പം സ. ഭാനുവും രക്തസാക്ഷിയായി.

സ. കുഞ്ഞുപിള്ള

കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സ. കുഞ്ഞുപിള്ളയെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സ. സി.വി. ജോസ്‌

പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായിരിക്കെ കോളേജ്‌ ക്യാമ്പസില്‍ കെ.എസ്‌.യു കാപാലികരുടെ കത്തിക്കിരയായി രക്തസാക്ഷിയായി.

സ. കോട്ടൂര്‍ കുഞ്ഞുകുഞ്ഞ്‌

1960 ഫെബ്രുവരി 1 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോയപ്പോള്‍ വിമോചന സമര ഗുണ്ടകള്‍ സഖാവിനെ കുത്തി കൊലപ്പെടുത്തി.

സ. ജോസ്‌ സെബാസ്റ്റ്യന്‍

1984 നവംബര്‍ 12 ന്‌ കോന്നി പോലീസ്‌ സ്റ്റേഷനില്‍ സഖാവിനെ ഉരുട്ടി കൊലപ്പെടുത്തി. കള്ളക്കേസില്‍പ്പെടുത്തി കസ്റ്റഡിയില്‍ എടുത്തു. ഷാപ്പ്‌ തൊഴിലാളിയായിരുന്നു.