കോഴിക്കോട് - രക്തസാക്ഷികള്‍
സ. അളവക്കല്‍ കൃഷ്‌ണന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. മേനോന്‍ കണാരന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. പുറവില്‍ കണാരന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. പാറോള്ളതില്‍ കണാരന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. കെ.എം. ശങ്കരന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. സി.കെ. ചാത്തു
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. വി.പി. ഗോപാലന്‍
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. സി.കെ. രാഘൂട്ടി
1948 ഏപ്രില്‍ 30 ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
സ. മണ്ടോടി കണ്ണന്‍
1949 മാര്‍ച്ച് 4 ന് കൊടിയ മര്‍ദ്ദനത്തിനിരയായി പിന്നീട് മരിച്ചു.
സ. കൊല്ലാച്ചേരി കുമാരന്‍
സ. വള്ളിക്കാട് വാസു
1971 മെയ് 17 ന് വള്ളിക്കാട് കുടികിടപ്പ് സമരത്തില്‍ ലീഗുകാര്‍ കുത്തിക്കൊന്നു.
സ. പി.കെ. രമേശന്‍
1994 സെപ്‌തംബര്‍ 29 മടപ്പള്ളി കോളേജില്‍ വച്ച് ആര്‍.എസ്.എസുകാര്‍ അടിച്ചുകൊന്നു.
സ. കെ.പി. ദാമു
1979 ഒക്‌ടോബര്‍ 29 മലപ്പുറം ജില്ലയിലെ താനൂരില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു.
സ. തയ്യില്‍ കുമാരന്‍
1992 ഫെബ്രുവരി 26 പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വെച്ച് ലീഗുകാര്‍ വെട്ടിക്കൊന്നു.
സ. കോറമ്പത്ത് ദാമോദരക്കുറുപ്പ്
1973 നവംബര്‍ 19 ന് പതിയാരക്കര റേഷന്‍ ഷോപ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട് ചോദ്യം ചെയ്‌തതിന് സി.പി.ഐ - കോണ്‍ഗ്രസ് വെട്ടിക്കൊന്നു.
സ. ഗോപാലന്‍കുട്ടി
1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ നിന്ന് വെടിയേറ്റു മരിച്ചു.
സ. ആര്‍. ചന്തു
1950 ഫെബ്രുവരി 21 ന് സേലം ജയിലില്‍ നടന്ന മൃഗീയമായ മര്‍ദ്ദനത്തിന്റെ ഭാഗമായി മരിച്ചു.
സ. അഹമ്മദ് മാസ്റ്റര്‍
സഖാവ് ഫിഷറീസ് മാപ്പിള സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1969 ഒക്‌ടോബര്‍ 15 ന് സി.പി.ഐ(എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 16 ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുയോഗം കാണാനെത്തിയ അഹമ്മദ് മാസ്റ്ററെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.
സ. കെ. ചോയി
1950 മെയ് 19 കൂത്താളി സമരത്തിനിടയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുകൊന്നു. വെടിവെപ്പില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് വെടിവെച്ചു.
സ. ഇബ്രാഹിം
1987 ഡിസംബര്‍ 28 ന് ആര്‍.എസ്.എസുകാര്‍ മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് കൊല ചെയ്‌തു.
സ. ഉണ്ണര
1969 ഒക്‌ടോബര്‍ 15 ന് സി.പി.ഐ(എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 16 ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഖാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.
സ. ഉമ്മന്‍
1972 ആഗസ്‌ത് 25 ന് പുതുപ്പാടി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നിലമ്പൂരിലേക്ക് മാറ്റി. അവിടെവച്ച് ഐ.എന്‍.ടി.യു.സിക്കാര്‍ സംഘട്ടനത്തില്‍ കൊലപ്പെടുത്തി.
സ. പ്രദീപ് കുമാര്‍
എസ്.എഫ്.ഐ രക്തസാക്ഷിയായിരുന്നു. ചേളന്നൂര്‍ എ.കെ.കെ.ആര്‍. ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1981 ജൂലൈ 13 ന് വിദ്യാര്‍ത്ഥികളുടെ യാത്രാവകാശപ്രശ്‌നം ഉന്നയിച്ച് ബസ് തടയുകയും, തുടര്‍ന്ന് ബസ് ശരീരത്തില്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്‌തു.
സ. ജോബി ആന്‍ഡ്രൂസ്
1992 ജൂലൈ 15 ന് താമരശ്ശേരി ഹൈസ്‌കൂള്‍ളില്‍ വെച്ച് നടന്ന എസ്.എഫ്.ഐ ജാഥയെ എം.എസ്.എഫ് - കെ.എസ്.യുക്കാര്‍ ആക്രമിക്കുകയും തുടര്‍ന്ന് എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്‌തു.
സ. കെ.കെ. രാമന്‍
പാര്‍ടി ജാഥ നടത്തിയതിന് സഖാവിനെ അറസ്റ്റ് ചെയ്‌തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെ നിന്നും സേലം ജയിലിലേക്ക് മാറ്റി. അവിടെ നടന്ന ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് സമയത്ത് ചികിത്സ ലഭിക്കാതെ 1949 ജൂലൈ അഞ്ചിന് ജയില്‍ ആശുപത്രിയില്‍വച്ച് മരണപ്പെട്ടു.
സ. വിജു
ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ കര്‍ഷകകോണ്‍ഗ്രസ് വേങ്ങേരി മണ്‌ഡലം പ്രസിഡന്റ് ശ്രീനിവാസന്‍ 1989 ഓഗസ്റ്റ് 26 ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
സ. വിജയന്‍
വോളണ്ടിയര്‍ ഓഫീസര്‍ ആയിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ 1989 ഓഗസ്റ്റ് 26 ന് കുത്തിക്കൊലപ്പെടുത്തി.
സ. മലയില്‍ സദാനന്ദന്‍
ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥലം ഉടമയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍ 1989 ജൂണ്‍ 15 ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
സ. ആലക്കല്‍ കുഞ്ഞിക്കണ്ണന്‍
കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന ജന്മികാവല്‍പ്പടക്കെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി 1974 മാര്‍ച്ച് 1 ന് തോട്ടക്കാട് മിച്ചഭൂമിയില്‍ വെച്ച് ഒരു വഞ്ചകന്റെ വെടിയേറ്റു രക്തസാക്ഷിത്വം വരിച്ചു.
സ. എം.കെ. സുകുമാരന്‍
1987 മെയ് 25 വളയം മേഖലയില്‍ ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിനെതിരായി നടത്തിയ പോരാട്ടത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ചു.
സ. കെ.പി. കുഞ്ഞിരാമന്‍
ചെക്കന്‍ വിളിക്കും പെണ്ണുവിളിക്കും എതിരായും മാന്യമയ കൂലി ചോദിച്ചതിന്റെയും പേരില്‍ മുസ്ലീം ലീഗ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30 ന് രക്തസാക്ഷിത്വം വരിച്ചു.
സ. നീളംപറമ്പത്ത് കോരന്‍
1985 നവംബര്‍ 5 ന് വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ് പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.
സ. കാപ്പുമ്മല്‍ ദിവാകരന്‍
1988 ഒക്‌ടോബര്‍ 21 ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയായില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.
സ. എന്‍.പി. സജീവന്‍
വിദ്യാര്‍ത്ഥി - യുവജന സംഘടനാപ്രവര്‍ത്തകനായിരുന്നു. 1988 ഒക്‌ടോബര്‍ 21 ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയായില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ച് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.
സ. പി.വി. സന്തോഷ്
ചെക്യാട് മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13 ന് മുസ്ലീം ലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
സ. കോറോത്ത് ചന്ദ്രന്‍
പുറമേരി കെ.ആര്‍ ഹൈസ്‌കൂള്‍ളിലെ വിദ്യാര്‍ത്ഥിയും, എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ യാത്രാപ്രശ്‌നത്തിന്റെ പേരില്‍ ബസ് ഉടമകളുടെ ധിക്കാരത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബസ് ക്ലീനര്‍ 1985 നവംബര്‍ 29 ന് കൊലപ്പെടുത്തി.
സ. തട്ടാറത്ത് ജയന്‍
2000 ജൂലൈ 6 ന് തൂണേരി ഭാഗത്ത് മുസ്ലീംലീഗ് ക്രിമിനലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും, സഖാക്കളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്‌തു. ഈ കിരാത നടപടിക്കെതിരെ പോരാടുന്നതിനിടയില്‍ സഖാവ് രക്തസാക്ഷിത്വം വരിച്ചു.
സ. ഈന്തുള്ളതില്‍ വിനു
2001 ജൂലൈ 2 ന് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്‌ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് മുസ്ലീംലീഗ് - എന്‍.ഡി.എഫ് ക്രിമിനലുകള്‍ കല്ലാച്ചി ടൊണില്‍ വെച്ച് ടാക്‌സി ഡ്രൈവറും, സി.ഐ.ടി.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു.
സ. കടന്നപ്പുറത്ത് കുഞ്ഞിരാമന്‍
1977 ജൂലൈ 18 ന് കോണ്‍ഗ്രസ് - സി.പി.ഐ ഗുണ്ടകള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉടമകളായ ആനക്കുഴിച്ചാലില്‍ ഗോവിന്ദന്റെ മക്കളും പടിഞ്ഞാറെ കുമാരന്‍ എന്ന സി.പി.ഐക്കാരനും ചേര്‍ന്നാണ് സഖാവിനെ കൊലപ്പെടുത്തിയത്.
സ. കുയിതേരി കുമാരന്‍
1988 നവംബര്‍ 7 ന് കുനിയ്യപ്പൊയ്യില്‍ പരിസരത്ത് വച്ച്‌ച ലീഗ് വര്‍ഗ്ഗീയവാദികള്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി.
സ. വി.വി. കൃഷ്‌ണന്‍
തോട്ടക്കാട് മിച്ചഭൂമി സമരത്തിലെ ഉജ്ജ്വലനായ പോരാളിയും, കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ് ഗുണ്ടാസംഘം ഗൂഢാലോചന നടത്തി 1980 ഓഗസ്റ്റ് 22 ന് ഓണത്തിന്റെ തലേദിവസം രാത്രി സഖാവിനെ കൊലപ്പെടുത്തി.
സ. പാപ്പച്ചന്‍
സഖാവ് കുറുമ്പനാട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹിയും, സി.പി.ഐ(എം) കുണ്ടുതോട് ബ്രാഞ്ചുമെമ്പറുമായിരുന്നു. ഒരു പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടയില്‍ 1980 ഏപ്രില്‍ 19 ന് ആര്‍.എസ്.എസ് - കോണ്‍ഗ്രസ് കാപാലികര്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
സ. കെ.പി. രവീന്ദ്രന്‍
അമ്പലക്കുളങ്ങരയില്‍ ആയുധങ്ങളുമായി സി.പി.ഐ(എം) നെ ആക്രമിക്കാന്‍ എത്തിയ കുമാരന്‍ കൈയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടി മരണമടഞ്ഞ കേസില്‍ കുടുക്കി സഖാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2004 ഏപ്രില്‍ 6 ന് ജയിലിനുള്ളില്‍ വച്ച് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.
സ. ബിജു. കെ.എം
അത്തോളിയില്‍ നിന്ന് സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി തെക്കെ മണ്ണില്‍ കടവത്ത് വെച്ച് 1998 മെയ് 30 ന് ഒരു സംഘം ലീഗ് ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.
സ. പേരോത്ത് രാജീവന്‍
1993 ജനുവരി 12 ബി.ജെ.പി പ്രഖ്യാപിച്ച ബന്ദില്‍ മുസ്ലീങ്ങളുടെ കട അടപ്പിക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിന് കൊലപ്പെടുത്തി.
സ. മണ്ണിടത്ത് സജീഷ്
1999 ഏപ്രില്‍ 12 ആര്‍.എസ്.എസുകാരന്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി. |