കോട്ടയം - രക്തസാക്ഷികള്‍
സ. ഇളംപള്ളി വിശ്വംഭരന്‍
ബ്രാഞ്ചംഗമായിരുന്നു. 1969 സെപ്‌തംബര്‍ 7 ന് മിച്ചഭൂമിസമരവുമായി ബന്ധപ്പെട്ട് മഞ്ഞപ്പള്ളിയുടെ ഭൂമി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജന്മിയുടെ ഗുണ്ടകള്‍ (കേരളകോണ്‍ഗ്രസ്) നടത്തിയ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടു.
സ. അജീഷ് വിശ്വനാഥന്‍
എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1992 ആഗസ്റ്റ് 9 ന് കോട്ടയം സി.എം.എസ് കോളേജില്‍ എ.ബി.വി.പി ഗുണ്ടകള്‍ നടത്തിയ ആകരമണത്തില്‍ അടിയേറ്റ് കൊല്ലപ്പെട്ടു.
സ. വാവ
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്നു. 1971 ഡിസംബര്‍ 26 ന് നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി.
സ. കെ.പി. രമണന്‍
ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1988 ജൂണ്‍ 13 ന് കേരള കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി
സ. ജോസഫ് വര്‍ഗ്ഗീസ് (തെക്കേക്കര കുഞ്ഞ്)
1968 മാര്‍ച്ച് 20 ന് കേരള കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.
സ. എം. സാബു
എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1988 ജനുവരി 24 ന് പഞ്ചായത്ത് ഇലക്ഷന്‍ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ കുത്തിക്കൊലപ്പെടുത്തി.
സ. ആലി
കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന് നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി.
സ. ബാബു ജോര്‍ജ്ജ്
ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1988 മെയ് 12 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.
സ. ബെന്നി മാത്യു
ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായിരുന്നു. 1986 ഡിസംബര്‍ 25 ന് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
സ. വടയാര്‍ തങ്കപ്പന്‍
കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1971 നവംബര്‍ 23 ന് കര്‍ഷകതൊഴിലാളി സമര (വടയാര്‍ സമരം)വുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.
സ. ഗോപി
കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന് നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി. |