|
|
| കോടിയേരി ബാലകൃഷ്‌ണന്‍ |

കോടിയേരി ബാലകൃഷ്‌ണന്‍
- 1953 നവംബര്‍ 16 നു ജനിച്ചു.
- ബിരുദധാരി.
- കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
- 1970 ല്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ അംഗമായി.
- 1973 മുതല്‍ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി.
- 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ്സ തടവുകാരനായി കഴിയേണ്ടിവന്നു.
- നിരവധി സന്ദര്‍ഭത്തില്‍ പോലീസ് മര്‍ദ്ദനത്തിനും, ആര്‍.എസ്.എസ് ആക്രമണത്തിനും വിധേയനായിട്ടുണ്ട്.
- മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തി.
- കര്‍ഷകസമരത്തില്‍ പങ്കെടുത്ത് റെയില്‍ പിക്കറ്റ് ചെയ്‌തതിന്റെ ഫലമായി കോടതി രണ്ടാഴ്‌ച ജയില്‍ ശിക്ഷയ്‌ക്ക് വിധേയനാക്കി.
- 1980 മുതല്‍ 1982 വരെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്.
- തലശ്ശേരിയില്‍ ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് യൂണിയന്‍ സെക്രട്ടറി, വോള്‍ക്കാട് ബ്രദേഴ്‌സ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, തലശ്ശേരി സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്നീ നിലയില്‍ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചു.
- സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
- നാലുതവണ കേരള നിയമസഭാംഗം. 1982, 1987, 2001, 2006 കാലയളവില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍.എ, 2001 ല്‍ പ്രതിപക്ഷ ഉപനേതാവ്.
- കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭാ മെമ്പര്‍ എന്നീ നിലകളില്‍ കര്‍ഷകരംഗത്ത് പ്രവര്‍ത്തിച്ചു.
- 2008 മുതല്‍ പോളിറ്റ് ബ്യൂറോ അംഗം.
- ഇപ്പോള്‍ കേരള ആഭ്യന്തര - ടൂറിസം വകുപ്പ് മന്ത്രി.
- വിവാഹിതന്‍, രണ്ടു കുട്ടികള്‍
|
|
|
|