
ഇ.എം.എസ് അക്കാദമി
ഇ.എം.എസിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ഇ.എം.എസ് അക്കാദമി. നാലു തരത്തിലുള്ള കോഴ്‌സുകള്‍ സംഘടിപ്പിക്കാനാണ് ഈ സ്ഥാപനം ഉണ്ടാക്കിയിരിക്കുന്നത്.
1. പാര്‍ടി സ്ഥിരം സ്‌കൂള്‍: പാര്‍ടി കേഡര്‍മാരെ പാര്‍ടി വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പരിപാടികള്‍ നടപ്പിലാക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം.
2. വര്‍ഗ-ബഹുജന സംഘടനകള്‍ക്കുള്ള ക്യാംപുകള്‍: വര്‍ഗ-ബഹുജന സംഘടനകളുടെ ആവശ്യപ്രകാരമുള്ള പഠന ക്ലാസുകള്‍ സംഘടിപ്പിക്കുക.
3. ക്യാംപയിന്‍ മാതൃകയില്‍ താഴേക്കുള്ള ക്ലാസുകള്‍: ഓരോ കാലത്തെയും രാഷ്‌ട്രീയ പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയും മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ചുമുള്ള ക്ലാസുകള്‍ നല്‍കുക. മാത്രമല്ല, കീഴോട്ടുള്ള ക്ലാസുകള്‍ക്കുള്ള നോട്ടുകള്‍ തയ്യാറാക്കുകയും അധ്യാപകന്മാരെ പരിശീലിപ്പിക്കുകയും ചെയ്യുക.
4. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പഠന കോഴ്‌സുകള്‍: ഇവ അക്കാദമിക് രീതിയിലുള്ള കോഴ്‌സുകളായിരിക്കും. സര്‍വ്വകലാശാല സിലബസുകളെ ആശ്രയിച്ചുകൊണ്ടായിരിക്കും കോഴ്‌സുകള്‍ക്ക് രൂപം നല്‍കുക.
പഠിതാക്കള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഗ്രന്ഥാലയം തയ്യാറായി വരികയാണ്. ഇപ്പോള്‍ മേല്‍ സൂചിപ്പിച്ച മൂന്ന് തരത്തിലുള്ള ക്ലാസ്സുകള്‍ നടക്കുന്നുണ്ട്.
ഇ.എം.എസ് അക്കാദമി
വിളപ്പില്‍ശാല
തിരുവനന്തപുരം
കേരള
ഫോണ്‍ : 0471 - 2289289
