Font help
 
 
രക്തസാക്ഷികള്‍  >> ആലപ്പുഴ

 

ആലപ്പുഴ  -  രക്തസാക്ഷികള്‍

സ. ഉണ്ണപ്പന്‍

പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായിരുന്നു. ചെത്ത്‌ തൊഴിലാളി കൂടിയായിരുന്ന സഖാവ്‌ തൊഴിലിന്‌ പോകുമ്പോള്‍ 1982 ഒക്‌ടോബര്‍ - 31 ന്‌ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സ. സി.എ. കണാരന്‍

ചേര്‍ത്തല താലൂക്ക്‌ കയര്‍ ഫാക്‌ടറി തൊഴിലാളി യൂണിയന്‍ (സി.ഐ.റ്റി.യു) ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന സഖാവ്‌, ആഫീസില്‍ യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ 1989 ആഗസ്റ്റ്‌ - 28ന്‌ ആര്‍.എസ്‌.എസുകാര്‍ ഓഫീസില്‍ കടന്നു കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

സ. സി.ജി. ഫ്രാന്‍സിസ്‌ (ബെന്നി)

തൊഴിലിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനായി ബി.എം.എസ്‌ - ബി.ജെ.പി നടത്തിയ ശ്രമങ്ങളെ ചെറുത്തതിന്റെ ഭാഗമായി 2004 മാര്‍ച്ച്‌ - 16 ന്‌ ബി.എം.എസുകാര്‍ ആസൂത്രിതമായി സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

സ. കെ.വി. ഷാജി

1984 ലെ തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ 1984 ഡിസംബര്‍ - 28 ന്‌ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

സ. കെ. രാജപ്പന്‍

2003 ഏപ്രില്‍ - 5 ന്‌ മകനെ ആക്രമിക്കാന്‍ വന്ന ബി.എം.എസ്‌ - ആര്‍.എസ്‌.എസുകാര്‍ വീടാക്രമിച്ച്‌ സഖാവിനെ കൊലപ്പെടുത്തി.

സ. രാജേഷ്‌ ചന്ദ്രന്‍

ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡ്‌ കക്കാ കായല്‍ പാടശേഖരത്ത്‌ കൊയ്‌ത്തു നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. 2006 ഏപ്രില്‍ - 5ന്‌ കൊയ്‌ത്തു കഴിഞ്ഞു രാത്രി 12.30 - ഓടുകൂടി അവശരായി വീട്ടില്‍ വന്നു കിടന്നുറങ്ങിയ രാജേഷിനെ ഒരു പറ്റം ആര്‍.എസ്‌.എസ്‌ - ബി.ജെ.പി ഗുണ്ടകള്‍ വടിവാളും മറ്റ്‌ ആയുധങ്ങളുമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സ. ആര്‍ ബാലകൃഷ്‌ണന്‍

ലോക്കല്‍ കമ്മിറ്റി അംഗവും, കെ.എസ്‌.വൈ.എഫിന്റെ താലൂക്ക്‌ ജോ. സെക്രട്ടറിയുമായിരുന്നു. 1979 ഏപ്രില്‍ - 7 ന്‌ സി.പി.ഐ ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

സ. പി.ജി. സുധീന്ദ്രന്‍

1970 കളിലെ സി.പി.എം - സി.പി.ഐ സംഘര്‍ഷത്തിന്റെ ഭാഗമായി തുടര്‍ന്നു വന്ന സംഭവവികാസങ്ങളുടെ ഭാഗമായി 1978 ജൂണ്‍ - 20 ന്‌ കുത്തിക്കൊലപ്പെടുത്തി.

സ. കെ.വി. ദാസ്‌

യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പോലീസ്‌ സംരക്ഷണത്തില്‍ വ്യാപകമായ ഗുണ്ടാവിളയാട്ടം നടക്കുന്ന കാലം. കെ.എസ്‌.വൈ.എഫ്‌ പ്രവര്‍ത്തന്‍ എന്ന നിലയില്‍ യുവാക്കളെ സംഘടിപ്പിച്ച്‌ പാര്‍ട്ടി ശക്തിപ്പെടുത്തുവാന്‍ തുടങ്ങി. ഇതില്‍ വിറളി പൂണ്ട ഗുണ്ടകള്‍, ദാസ്‌ മാളികമുക്കില്‍ നിന്നും വടക്കോട്ടു നടന്നു പോകുമ്പോള്‍ സമീപത്തുള്ള കോണ്‍ഗ്രസ്‌ ഓഫീസിനു സമീപം ഒളിച്ചിരുന്ന്‌ 06 -10-1974 രാവിലെ പിന്നില്‍ നിന്നും കുത്തി വീഴ്‌ത്തി കൊലപ്പെടുത്തി.

സ. ജനാര്‍ദ്ദനന്‍

ജയിലില്‍ കിടക്കുന്ന പാര്‍ട്ടി നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ 1949 നവംബര്‍ 10 ന്‌ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനു നേരെ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ മരണമടഞ്ഞു.

സ. പി.എന്‍. ചന്ദ്രശേഖരന്‍

കാര്‍ഷിക മേഖലയിലെ ചുമട്ടു കൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ 1982 മാര്‍ച്ച്‌ 22ന്‌ രാത്രിയില്‍ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തി.

സ. വിദ്യാധരന്‍

കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്‌തംബര്‍ 12 ഷാപ്പ്‌ ഉടമയും, ഗുണ്ടകളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ രണ്ടു സഹോദരന്‍മാരില്‍ ഒരാള്‍,.

 സ. സോമശേഖരന്‍

കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്‌തംബര്‍ 12 ഷാപ്പ്‌ ഉടമയും, ഗുണ്ടകളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി പാടത്തെ ചെളിയില്‍ ചവിട്ടി താഴ്‌ത്തി.

സ. ശ്രീധരന്‍

1970 ജനുവരി 13 നു കുടികിടപ്പു സമരവുമായി ബന്ധപ്പെട്ട്‌ ജന്മി ഗുണ്ടകള്‍ അടിച്ചും, കുത്തിയും കൊലപ്പെടുത്തി.

സ. പി. ശശിധരന്‍

1988 ഡിസംബര്‍ 22 രാത്രിയില്‍ ആര്‍.എസ്‌.എസുകാര്‍ പതിയിരുന്ന്‌ വെട്ടിക്കൊലപ്പെടുത്തി.

സ. എം. എന്‍ വിജയന്‍ നായര്‍

1989 ഏപ്രില്‍ 17 നു ആര്‍.എസ്‌.എസുകാര്‍ വിജയന്‍ നായരുടെ വീട്ടില്‍ കടന്നുകയറി ഭാര്യയുടേയും, കുട്ടികളുടേയും മുന്നിലിട്ടു സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

സ. വേലുക്കുട്ടന്‍

കൊയ്‌ത്തു പാടത്തിനടുത്ത്‌ കുളം വെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ സമരത്തിന്റെ പേരില്‍ 1974 ഫെബ്രുവരി 25 ജന്മി ഗുണ്ടകള്‍ കൊലപ്പെടുത്തി.

സ. എന്‍.ജി തങ്കപ്പന്‍

1981 നവംബര്‍ 10 ആര്‍.എസ്‌.എസുകാര്‍ വീട്‌ കത്തിക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയപ്പോള്‍ വെട്ടി വീഴ്‌ത്തി തല അറുത്ത്‌ ഒരു കിലോമീറ്ററ്‌ അകലെയുള്ള പാലത്തില്‍ കൊണ്ടുവച്ചു.

സ. കെ.ജെ. ജോസഫ്‌

റ്റി.കെ വാസു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനും, കൈനകരി പഞ്ചായത്തിന്റെ വൈസ്‌ പ്രസിഡന്റും, ചാവര ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ്‌ പണിക്കാരനുമായിരുന്നു. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട്‌ ആനുകൂല്യങ്ങളും നിഷേധിച്ചു. കോണ്‍ഗ്രസ്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്‌ റ്റി.കെ. വാസു സി.പി.ഐ(എം) ല്‍ ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മറ്റ്‌ സഖാക്കളോടൊപ്പം മെതിക്കളത്തില്‍ ചെന്നപ്പോള്‍ 1975 മാര്‍ച്ച്‌ 27 ആസൂത്രിതമായി വെട്ടിയും, വെടിവെച്ചും കൊലപ്പെടുത്തി.

സ. സഹദേവന്‍

കര്‍ഷകതൊഴിലാളികളുടെ കൊയ്‌ത്ത്‌ ആദായമായ ഏഴിലൊന്നു പതവും, പതത്തില്‍ നാലിലൊന്നു തീര്‍പ്പും. പ്രാദേശിക തൊഴിലവകാശം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ സമരത്തില്‍ 1970 ജനുവരി 26 നു പോലീസ്‌ വെടിവെച്ചുകൊന്നു.

സ. എം. ആര്‍ മനോഹരന്‍

1976 ജനുവരി 11 നു കര്‍ഷകതൊഴിലാളികള്‍ക്ക്‌ തൊഴില്‍ സമയം അിറയിക്കുന്നതിനു കൊടി ഉയര്‍ത്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സി.പി.ഐ യുടെ ഗുണ്ടകള്‍ ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സ. നാണപ്പന്‍

1978 ജനുവരി 20 നു ചെത്ത്‌ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക്‌ വേണ്ടി നടന്ന സമരത്തിനിടയില്‍ ഷാപ്പ്‌ കോണ്‍ട്രാക്‌ടറുടെ വെടിയേറ്റു മരിച്ചു.

സ. ഗോപി

1978 ജനുവരി 20 നു സ. നാണപ്പന്‌ വെടിയേറ്റതറിഞ്ഞ്‌ ഓടിയെത്തുമ്പോള്‍ സ. ഗോപിയേയും വെടിവെച്ചു കൊന്നു.

സ. രാജു

1980 സെപ്‌തംബര്‍ 18 നു ആര്‍.എസ്‌.എസ്‌ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ചു.

സ. നീലകണ്‌ഠന്‍

1970 - ജനുവരി ഒന്നു മുതല്‍ നടന്ന കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനുവേണ്ടി നടന്ന സമരത്തിന്റെ രണ്ടാംഘട്ടം സ്ഥാപിക്കപ്പെട്ട അവകാശം തിരിച്ചുപിടിക്കാന്‍ വന്ന പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 1970 ജൂലൈ 27 നു വെടിയേറ്റു മരിച്ചു. (സ. നീലകണ്‌ഠനനും, ഭാര്‍ഗ്ഗവിയും)

സ. കുട്ടിയമ്മ

ഇ.എം.എസ്‌ മന്ത്രിസഭ രാജിവച്ചതില്‍ സന്തോഷിച്ച്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തി. 1969 ഒക്‌ടോബര്‍ 26 നു കുട്ടിയമ്മയുടെ വീട്‌ കയറി ആക്രമിച്ച്‌ വെട്ടി കൊലപ്പെടുത്തി.

സ. ഭാര്‍ഗവി

1970 ജൂലൈ 27 ന്‌ കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന സമരത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു.

സ. ഡാനിയല്‍

1997 മാര്‍ച്ച്‌ 28 നു ബിജെപി പ്രവര്‍ത്തകനായ രമണനുമായി വാക്കുതര്‍ക്കം ഉണ്ടായി പിരിഞ്ഞു. അന്നു തന്നെ ഡാനിയല്‍ റോഡില്‍ നില്‍ക്കുമ്പോള്‍ രമണന്‍ ഡാനിയലിനെ കുത്തി മുറിവേല്‍പ്പിക്കുകയും, മരിക്കുകയും ചെയ്‌തു.

സ. എസ്‌. വാസുദേവന്‍പിള്ള

1974 ജനുവരി ഒന്നാം തീയതി രാത്രി 9.30 ന്‌ കായംകുളം ഠൗണില്‍ വെച്ചു യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തി. നഗരസഭാ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്‌ ശത്രുതയ്‌ക്ക്‌ കാരണം. സംഭവസ്ഥലത്തു തന്നെ മരിച്ചു.

സ. എന്‍. തമ്പി

1994 ഏപ്രില്‍ 11 ന്‌ പകല്‍ 12 മണിക്ക്‌ 107 - ാം നമ്പര്‍ കയര്‍ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ കുത്തി. ആലപ്പുഴ മെഡിക്കള്‍ കോളേജാശുപത്രിയില്‍ വെച്ചു മരിച്ചു.

സ. എം. അച്ചുതക്കുറുപ്പ്‌

അവര്‍ണവിഭാഗത്തില്‍ പെട്ടവരെ തൃപ്പെരുത്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നത്‌ തടഞ്ഞ സവര്‍ണ്ണ മേധാവികളുടെ നിലപാടിനെത്തുടര്‍ന്ന്‌ ഉയര്‍ന്ന്‌ വന്ന സംഘര്‍ഷസാഹചര്യത്തില്‍ 1983 ജൂണ്‍ 1 ന്‌ മഹാത്മാ ബോയ്‌സ്‌ ഹൈസ്‌കൂളിലേയ്‌ക്ക്‌ ജോലിക്ക്‌ ഹാജരാക്കുവാന്‍ പോകുന്ന അവസരത്തില്‍ ആര്‍.എസ്‌.എസ്‌ അക്രമികള്‍ പതിയിരുന്നാക്രമിക്കുകയും, വെട്ടിയും, കുത്തിയും സഖാവിനെ കൊലപ്പെടുത്തുകയും ചെയ്‌തു.

സ. വി. അജിത്‌

ആര്‍.എസ്‌.എസ്‌ - എന്‍.ഡി.പി ഗുണ്ടകള്‍ രാഷ്‌ട്രീയ വിരോധം കാരണം വീടിന്റെ മുന്‍വശത്ത്‌ റോഡില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. 1991 ജൂണ്‍ 21 ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വച്ചു മരിച്ചു.

സ. ബിജു

1993 മാര്‍ച്ച്‌ 13നു ചാരുമൂട്‌ ജംഗ്‌ഷന്‌ തെക്കുഭാഗത്തായി ആര്‍.എസ്‌.എസ്‌ സാമൂഹ്യ വിരുദ്ധ സംഘം പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തി.
സ. കെ.കെ സുരേഷ്‌കുമാര്‍
യു.ഡി.എഫ്‌ ഗവണ്‍മെന്റു കാലത്ത്‌ വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവിനെതിരെ 2002 സെപ്‌റ്റംബര്‍ 28. ചാരുമൂട്‌ വൈദ്യുതി ഓഫീസ്‌ മാര്‍ച്ചില്‍ പോലീസ്‌ മര്‍ദ്ദനത്തില്‍ മരണപ്പെട്ടു.

സ. ജി. ഭുവനേശ്വരന്‍

1977 ഡിസംബര്‍ 6നു വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിനാല്‍ കെ.എസ്‌.യു. ഡി.എസ്‌.യു ഗുണ്ടകള്‍ കോളേജിന്റെ മൂന്നാമത്തെ നിലയില്‍ മാത്ത്‌മാറ്റിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും താഴേക്കെറിഞ്ഞ്‌ കൊലപ്പെടുത്തി.

സ. കെ. ആനന്ദന്‍

1986 നവംബര്‍ 30 നു ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരുമ്പോള്‍ ഇടപ്പോണ്‍ പവര്‍ ഹൗസിന്‌ മുന്നില്‍ വെച്ച്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

സ. സി.പി. പുഷ്‌പസേനന്‍ നായര്‍

ഇടത്തരം നായര്‍ കര്‍ഷക കുടുംബാംഗം ആയിരുന്നു. ബ്രാഞ്ച്‌ സെക്രട്ടറിക്കു പുറമെ കര്‍ഷകസംഘം പഞ്ചായത്തു പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സഖാവിന്റെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ട ആര്‍.എസ്‌.എസു കാര്‍ 1983 ഒക്‌ടോബര്‍ 27 നു സഖാവിനെ കൊലപ്പെടുത്തുകയായിരുന്നു.

സ. ശിവരാമന്‍. ഇ.കെ

കാര്‍ഷികമേഖലയില്‍ ജോലിക്കു സമയക്ലിപ്‌തതയും, വേതനവര്‍ദ്ധനവിനും വേണ്ടി കര്‍ഷകതൊഴിലാളി യൂണിയന്‍ നടത്തിയ സമരം. 1970 ജനുവരി 20 നു രാത്രിയില്‍ ജന്മിഗുണ്ടാസംഘത്തിന്റെ വെടിയേറ്റു മരിച്ചു.

സ. ചാത്തന്‍

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ പോകരുതെന്നുള്ള കോണ്‍ഗ്രസ്‌ ഗുണ്ടകളുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സ. ചാത്തന്‍ 1960 ഫെബ്രുവരി 2. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യുവാന്‍ പോയി. വോട്ടു കഴിഞ്ഞ്‌ രാത്രിയില്‍ ചാത്തന്റെ വീട്ടില്‍ കയറി കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ സഖാവിനെ കുത്തിക്കൊല്ലുകയായിരുന്നു.

സ. രവി

1970 കളിലെ കുടികിടപ്പ്‌ സമരവുമായി ബന്ധപ്പെട്ട്‌ കൂലിക്കും, വേലയ്‌ക്കും വേണ്ടി നടത്തിയ പോരാട്ടത്തില്‍ പങ്കെടുത്ത കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ നടത്തിയ നരനായാട്ടില്‍ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ 1970 മാര്‍ച്ച്‌ 7 ന്‌ പോലീസിന്റെ വെടിയുണ്ടയേറ്റ്‌ രക്തസാക്ഷിത്വം വരിച്ചു സഖാവ്‌.

സ. കുഞ്ഞുകുഞ്ഞ്‌

1970 കളിലെ കുടികിടപ്പ്‌ സമരവുമായി ബന്ധപ്പെട്ട്‌ നടത്തിയ പോരാട്ടത്തില്‍ പങ്കെടുത്ത കര്‍ഷകതൊഴിലാളി കുടുംബങ്ങളില്‍ പോലീസ്‌ നടത്തിയ നരനായാട്ടില്‍ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ 1970 മാര്‍ച്ച്‌ 7 ന്‌ പോലീസിന്റെ വെടിയുണ്ടയേറ്റ്‌ സഖാവ്‌ രക്തസാക്ഷിത്വം വരിച്ചു. 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009